എം. ലക്ഷ്മണപ്പുലവർക്കും എ. സദാനന്ദപ്പുലവർക്കും രാജ്യാന്തര പുരസ്കാരം
1460556
Friday, October 11, 2024 6:42 AM IST
ഒറ്റപ്പാലം: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര പാവകളിസംഘടനയായ യുനിമയുടെ (യൂണിയൻ ഇന്റർനാഷണൽ ഡി ലേ മാരിനേറ്റ്) ഹെറിറ്റേജ് പുരസ്കാരം തോൽപ്പാവക്കൂത്ത് കലാകാരൻമാരായ കൂനത്തറയിലെ എം. ലക്ഷ്മണപ്പുലവർക്കും പാലപ്പുറത്തെ എ. സദാനന്ദപ്പുലവർക്കും.
പാവകളിയുടെ പൈതൃകരൂപങ്ങൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഗവേഷണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. അടുത്തവർഷം ദക്ഷിണ കൊറിയയിലെ ചുഞ്ചിയോണിൽ നടക്കുന്ന അന്തർദേശീയ യുനിമ കോൺഗ്രസിൽ നടക്കുന്ന ചടങ്ങിൽ ഇരുവർക്കും പുരസ്കാരം സമ്മാനിക്കും.