കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം: യുവാവിനെതിരേ അന്വേഷണം ഊർജിതം
1460233
Thursday, October 10, 2024 7:45 AM IST
കോയമ്പത്തൂർ: സൂലൂരിനുസമീപം അനധികൃത കാളവണ്ടിയോട്ട മത്സരത്തിനിടെ ലോറിയിലിടിച്ചു അപകടമുണ്ടാക്കിയ യുവാവിനെ പോലീസ് തെരയുന്നു. രാമനാഥപുരം സ്വദേശി ജയകുമാർ എന്നയാൾക്കെതിരേയാണ് സൂലൂർ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ നടത്തിയ മത്സരത്തിലെ അപകടദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ചില സന്നദ്ധസംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.