ബൈക്കുകൾ കൂട്ടിയിടിച്ച് നവവരനു ദാരുണാന്ത്യം
1460082
Wednesday, October 9, 2024 11:44 PM IST
ചിറ്റൂർ: ഗോപാലപുരം ആർടിഒ ചെക്പോസ്റ്റിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരൻ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊഴിഞ്ഞാമ്പാറ വണ്ണാമട ഹരിജൻ കോളനിയിലെ സുബ്രമണ്യന്റെ മകൻ പ്രകാശ്(24) ആണ് മരിച്ചത്. മൂങ്കിൽമട സ്വദേശി കാർത്തിക്(18) ആണ് ഗുരുതരപരിക്കേറ്റ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു അപകടം.
പരിക്കേറ്റ ഇരുവരെയും നാട്ടുകല്ലിലുള്ള സ്വകാര്യആശുപത്രിയിലും തുടർന്നു ജില്ലാ ആശുപത്രിയിലും എത്തിച്ചുവെങ്കിലും തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല.
പ്രകാശൻ തമിഴ്നാട്ടിൽ പ്ലംബിംഗ് ജോലിക്കാരനാണ്. പ്രകാശിന്റെ വിവാഹം 31 ദിവസം മുൻപാണ് നടന്നത്. ഭാര്യ: സത്യപ്രിയ. അമ്മ. ചിത്ര. കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്തു.