റെയിൽവേ കോളനി കെവിവിഇഎസ്
1460052
Wednesday, October 9, 2024 8:57 AM IST
വനിതാ വിംഗ് ഓണാഘോഷംഒലവക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റെയിൽവെ കോളനി യൂണിറ്റ് വനിതാവിംഗ് ഓണാഘോഷം സംഘടിപ്പിച്ചു. യോഗത്തിൽ വനിതാ വിംഗ് പ്രസിഡന്റ് സുപ്രിയ ഗണേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്മിജ ബിജു സ്വാഗതം പറഞ്ഞു.
ഒളിന്പ്യൻ പ്രീജ ശ്രീധരൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഹേമാംബിക നഗർ സബ് ഇൻസ്പെക്ടർ സുദർശന മുതിർന്ന വനിതാ വ്യാപാരികളെ ആദരിച്ചു. വാർഡ് മെംബർ ലളിതാംബിക, സിനി ആർട്ടിസ്റ്റ് അഭിഷേക് ഉദയകുമാർ, റെയിൽവേ കോളനി യൂണിറ്റ് പ്രസിഡന്റ് മാത്യു ചെറിയാൻ, സെക്രട്ടറി കെ.സി. വിജയകുമാർ, ട്രഷറർ അബ്ദുൾ മുഹമ്മദ് റഫീഖ്, നിയോജക മണ്ഡലം നേതാക്കളായ ടി.കെ. നന്ദകുമാർ, കെ. അപ്പുക്കുട്ടൻ, എം. കെ. കുപ്പുരാജ്, യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, വനിതാ വിംഗ് ട്രഷറർ എം. സുജാത എന്നിവർ ആശംസാപ്രസംഗം നടത്തി. സുജിത ഉദയകുമാർ നന്ദി പറഞ്ഞു. കലാപരിപാടികൾ, ഓണസദ്യ, ഓണക്കളികൾ എന്നിവ നടത്തി.