മലയാണ്ടികൗണ്ടന്നൂരിൽ കോഴിയങ്കം പിടികൂടി
1459556
Monday, October 7, 2024 7:30 AM IST
കൊഴിഞ്ഞാമ്പാറ: പണംവച്ച് കോഴിപ്പോര് നടത്തിയ സംഘം പോലീസ് പിടിയിൽ. വണ്ണാമട മലയാണ്ടി കൗണ്ടനൂർ സ്വദേശികളായ എസ്. രാമകൃഷ്ണൻ (51), ആർ. കതിർവേൽ (33), പൊള്ളാച്ചി താവളം സ്വദേശി ബി. ശിവകുമാർ (45), പൊള്ളാച്ചി ആനമല സ്വദേശികളായ എൻ. മാർക്കണ്ഡേയൻ (24), മണികണ്ഠൻ (40) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.
കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിനു വണ്ണാമട മലയാണ്ടികൗണ്ടനൂരിലെ ഒഴിഞ്ഞപറമ്പിൽ നിന്നും സംഘത്തെ പിടികൂടിയത്. ഇവരിൽനിന്ന് മൂന്നു കൊത്തുകോഴികളും 2210 രൂപയും പിടിച്ചെടുത്തു.
ഇൻസ്പെക്ടർ എം.ആർ. അജിത് കുമാർ, എസ്ഐ ബി. പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി. രവീഷ്, എസ്. ബാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ എ. ജിജിൻ ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിന്നീട് മൂന്നു കോഴികളെ 6950 രൂപയ്ക്കു സ്റ്റേഷനിൽ ലേലത്തിൽ വിറ്റു.