കാഞ്ഞിരം ടൗണിലെ വഴിയോരക്കച്ചവടം നിരോധിച്ചു
1458048
Tuesday, October 1, 2024 7:02 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംടൗണിൽ വഴിയോരക്കച്ചവടം നിരോധിച്ചു. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിന്റെ ഭാഗമായി കാഞ്ഞിരംടൗണിലെ വിവിധയിടങ്ങളിൽ പഞ്ചായത്ത് അധികാരികളും വ്യാപാരി നേതാക്കളുംചേർന്ന് ബോർഡുകൾ സ്ഥാപിച്ചു. ടൗണിൽവരുന്ന ഗുഡ്സ് വണ്ടിക്കാർക്കും മറ്റു വഴിയോര കച്ചവടക്കാർക്കും പഞ്ചായത്ത് അധികാരികൾ നോട്ടീസുനൽകി.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, വൈസ് പ്രസിഡന്റ് സിദ്ദിഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ബിജുമോൻ ടി ഇളവുങ്കൽ, ജോർജ് നമ്പൂശേരിൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്.