മണ്ണാർക്കാട്: മലപ്പുറം മഞ്ചേരി വള്ളുവങ്ങാട് മദ്രസയുടെ സമീപത്ത് ടിപ്പറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മരിച്ചു.
മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ അടക്ക കച്ചവടം നടത്തുന്ന കാഞ്ഞിരപ്പുഴ വാരിയങ്ങാട്ടിൽ ഹൗസിൽ വി എം അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.