ഭാ​ര​ത​പ്പു​ഴ​യ്ക്കു കു​റു​കെ പു​തി​യ റെ​യി​ൽപ്പാ​ല​ത്തി​നു ന​ട​പ​ടി​ തു​ട​ങ്ങി
Sunday, September 15, 2024 4:57 AM IST
ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ റെയി​ൽ​വേ പു​തി​യപാ​ലം നി​ർ​മാണ ജോ​ലി​ക​ൾ തു​ട​ങ്ങി. ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെയി​ൽ​വേ സ്റ്റേ​ഷ​നി​ലും, പ​രി​സ​ര​ങ്ങ​ളി​ലും ട്രെ​യി​നു​ക​ൾ കാ​ത്തു​കി​ട​ക്കേ​ണ്ടി​വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി​ട്ടാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ൽ പു​തി​യപാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.

ദ​ക്ഷി​ണ റെ​യി​ൽ​വേ ര​ണ്ടു വ​ർ​ഷം മു​ൻ​പു സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഷൊ​ർ​ണൂ​ർ യാ​ഡ് റീ​മോ​ഡ​ലി​ംഗും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ ഒ​രു വ​ർ​ഷ​മാ​ണു ന​ൽ​കി​യി​ട്ടു​ള്ള​ത്. 2027 ഫെ​ബ്രു​വ​രി​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണു ല​ക്ഷ്യം.​ ഷൊ​ർ​ണൂ​രി​ൽ നി​ന്നു മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു മാ​ത്ര​മാ​ണു പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട്, തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ണ​മെ​ന്ന​തു കേ​ര​ള​ത്തി​ന്‍റെ ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു.


പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ട്രെ​യി​നു​ക​ൾ വ​ള്ള​ത്തോ​ൾ ന​ഗ​റി​ലും ഷൊ​ർ​ണൂ​രി​ലും പി​ടി​ച്ചി​ടു​ന്ന​ത് ഒ​ഴി​വാ​കും.