വയനാടിനു താങ്ങായി നന്ദവനം ബസ്
1443507
Saturday, August 10, 2024 1:25 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി - പുതുക്കോട് റൂട്ടിലോടുന്ന നന്ദവനം സ്വകാര്യ ബസിന്റെ ഒരുദിവസത്തെ കളക്്ഷൻ മുഴുവൻ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറി.
വയനാട്ടിൽ ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ചെലവിലേക്കായാണു തുക കൈമാറിയത്.
ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ അഷറഫ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് റോബിൻ പൊന്മല, സെക്രട്ടറി യു. അഷറഫ്, ബസുടമ സുഭാഷ്, പ്രബിൻ, പി.മാണിക്യൻ, ജിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.