ലൈംഗിക അതിക്രമ കേസിലെ പ്രതിക്കു കഠിനതടവും പിഴയും
1443196
Friday, August 9, 2024 1:54 AM IST
പാലക്കാട്: ലൈംഗിക അതിക്രമക്കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.
ഷൊർണൂർപോലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതി കേരളശേരി തടുക്കശേരി പി.എം. മുഹമ്മദ് (54) നെയാണ് വിവിധ വകുപ്പുകളിലായി 18 മാസം കഠിന തടവും പിഴയും പട്ടാന്പി എഫ്ടിഎസ്സി കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്കുനൽകാനും വിധിയായി.
സർക്കിൾ ഇൻസ്പെക്ടർ പി.എം. ഗോപകുമാറാണ് കേസ് രജിസ്റ്റർചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.