അ​യി​ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വാ​യ്പാ​ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ
Friday, August 9, 2024 1:54 AM IST
നെ​ന്മാ​റ: അ​യി​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ വ്യാ​ജരേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി വാ​യ്പാത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. മൂ​ന്നു സ്ത്രീ​ക​ളു​ടെ പേ​രി​ൽ വ്യ​ക്തി​ഗ​തരേ​ഖ​ക​ളും ഭൂ​രേ​ഖ​ക​ളും ന​ൽ​കി വാ​യ്പാ​ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു പ​രാ​തി.

ഓ​ഡി​റ്റ​റു​ടെ പ​രാ​തി​യി​ൽ കേ​സി​ലെ പ​ന്ത്ര​ണ്ടാം പ്ര​തി​യാ​യ ക​യ​റാ​ടി കൈ​താ​ര​ത്ത് സ​നോ​ജി(47) നെ ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നും നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തു​ട​ർ​ന്ന് ഇ​ന്ന​ലെ ബാ​ങ്കി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​യെ ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: 2015 ൽ ​അ​യി​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മൂ​ന്നു സ്ത്രീ​ക​ളു​ടെ പേ​രി​ൽ 10 ല​ക്ഷം വീ​തം 30 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. കു​റ​ച്ചു​നാ​ൾ വാ​യ്പ തി​രി​ച്ച​ട​വ് ന​ട​ത്തി​യശേ​ഷം തു​ട​ർതി​രി​ച്ച​ട​വ​് ന​ട​ത്താ​ത്ത​തി​നെതു​ട​ർ​ന്നാ​ണ് ബാ​ങ്ക് വാ​യ്പ​ക്കാ​ർ​ക്കു നോ​ട്ടീ​സ് അ​യ​ച്ചുതു​ട​ങ്ങി​യ​ത്. അ​പ്പോ​ഴാ​ണ് ത​ങ്ങ​ളു​ടെ പേ​രി​ൽ വാ​യ്പ​യു​ള്ള കാ​ര്യം പ​രാ​തി​ക്കാ​ർ അ​റി​യു​ന്ന​ത്.


പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​യ്പ​യെ​ടു​ത്ത​ത് അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ ചി​ല രാ​ഷ്ട്രീ​യസ​മ്മ​ർ​ദ​ങ്ങ​ളു​ടെ പേ​രി​ൽ ജ​പ്തിന​ട​പ​ടി​ക​ളി​ലേ​ക്കു ബാ​ങ്ക് മു​ന്നി​ട്ടി​റ​ങ്ങി​യി​ല്ല.

സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഓ​ഡി​റ്റ​ർ 2022 ൽ ​പോ​ലീ​സി​ൽ കൊ​ടു​ത്ത പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് ഉ​ന്ന​ത പോ​ലീ​സ് മേ​ല​ധി​കാ​രി​ക​ൾ​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ​ടു​ത്ത​ത്.