പുളിനിരക്കോട് ഭാഗങ്ങളിൽ പന്നിശല്യം, പച്ചക്കറിവിളകൾക്കു വ്യാപകനാശം
1442904
Thursday, August 8, 2024 1:51 AM IST
പെരുവെമ്പ്: പുളിനിരക്കോട്-പാലം ബസാർ റോഡിൽ പന്നിശല്യം അതിരൂക്ഷം. രാത്രിസമയ ങ്ങളിൽ വീടുകളിലെത്തുന്ന പണിക്കൂട്ടം പച്ചക്കറി വിളകൾ നശിപ്പിച്ച് ജലസംഭരണികളിൽ കരുതിവെച്ച ജലം കുടിച്ചാണ് തിരിച്ച് പോക്ക്.
വെള്ളം നിറച്ച കോൺഗ്രീറ്റ് തൊട്ടികളും പൊട്ടിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചെന്താമരയുടെ വീടിന്റെ മുറ്റത്ത് വാഴ, പച്ചക്കറി തൈകൾക്ക് സർവകനാശം വരുത്തിയിട്ടുണ്ട്.
രാത്രിയാവുന്നതോടെ തനിച്ച് നിരത്തിൽ നടക്കാനും പ്രദേശവാസികൾ ഭയക്കുന്നുണ്ട്. പകൽ സമയങ്ങളിൽ പോലും പന്നികൾ റോഡിലിറങ്ങി ഭീതി പരത്തി വരുന്നതായും നാട്ടുകാർ പറഞ്ഞു.
പുലർച്ചെ സമയങ്ങളിൽ മീൻകച്ചവടത്തിനായി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച വ്യാപാരി പന്നിക്കു മുന്നിൽ അകപ്പെട്ട് വാഹനം അതിവേഗതയിൽ തിരിച്ച് ഓടിച്ചാണ് രക്ഷപ്പെട്ടത്. രാത്രി സമയങ്ങളിൽ നായകൾ കൂട്ടത്തോടെ കുരച്ചാൽ പന്നി കൂട്ടമെത്തിെയെന്നതാണ് താമസക്കാർക്ക് മുന്നറിയിപ്പ്.
ഈ സമയത്ത് ജനലിലൂടെ ടോർച്ച് ഉപയോഗിച്ച് നോക്കിയാൻ വീടിനു മുന്നിൽ പന്നികൾ വിലസുന്നത് കാണപ്പെടുന്നത് താമസക്കാർക്ക് ഭീതിജന കമായിരിക്കുകയാണ്.