കെഎസ്എസ്പിയു യൂണിറ്റ് കൺവൻഷൻ
1442604
Wednesday, August 7, 2024 1:24 AM IST
മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുമരംപുത്തൂർ (പഞ്ചായത്ത്) യൂണിറ്റ് കൺവൻഷനും നവാഗതരെ ആദരിക്കലും വട്ടമ്പലം ജിഎൽപി സ്കൂളിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് സി.ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ജോ.സെക്രട്ടറി പി.എ. ഹസൻ മുഹമ്മദ് സംഘടനാകാര്യങ്ങൾ വിശദീകരിച്ചു.ജില്ലാ കമ്മിറ്റി അംഗം കെ.മോഹൻ ദാസ് പ്രഭാഷണം നടത്തി. കെ.പി.എസ്. പയ്യനെടം, കെ.ടി. സേതുമാധവൻ, ഇ.വി. ഏലിയാസ് എന്നിവർ നവാഗതരെ സ്വീകരിച്ചു.
എം.ഉസ്മാൻ, കെ.രാധാകൃഷ്ണൻ, പി.രാമചന്ദ്രൻ, കെ.കെ. ലീല, ജി.തങ്കമണി പ്രസംഗിച്ചു.