വയനാട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സിവില്‍ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു
1442600
Wednesday, August 7, 2024 1:24 AM IST
ചിറ്റൂർ : വയനാട് ഉരുൾ പൊട്ടൽ രക്ഷപ്രവർത്തനത്തിന് പങ്കാളിയായ പട്ടഞ്ചേരിപഞ്ചായത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങളായ നന്ദിയോട് ബാബു, ജഗദീഷ് എന്നിവരെ പട്ടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ഇ.സി. മുരളീധരൻ, എസ്. പ്രദീപ്, സതീഷ് ചോഴിയക്കടാൻ, സി.നൂർമുഹമ്മദ്, എം.മൊയ്ദീൻ കൂട്ടി,സെക്രട്ടറി ബി.ഷീബ ജീവനക്കാരായ സി.എസ്. സുധിഷ്, അഭിലാഷ്, ബി.ഗോപാൽ ആര. ഷിനി, എ .ശ്രീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .