യുവജന പ്രസ്ഥാനത്തിന്് ഊർജം പകർന്നവരുടെ പിന്തുണ നിസ്തുലം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1438016
Monday, July 22, 2024 1:14 AM IST
പാലക്കാട്: കെസിവൈഎം യുവജന പ്രസ്ഥാനത്തിന്റെ മുൻകാലങ്ങളിൽ ഊർജം പകർന്നവരുടെ പിന്തുണ നിസ്തുലമാണെന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കേരളാ കാത്തലിക് യൂത്ത് മൂവ്മെന്റിനെ ധൈര്യത്തൊടെ നയിച്ച നേതാക്കളുടെ സേവനം യുവതലമുറയ്ക്ക് മറക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു. പാലക്കാട് രൂപതാ കെസിവൈഎം മുൻ ഭാരവാഹികളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കെസിവൈഎം പാലക്കാട് രൂപതയുടെ നേതൃത്വത്തിൽ 47 വർഷം പാരമ്പര്യമുള്ള കെസിവൈഎം സംഘടനയെ പാലക്കാടിന്റെ മണ്ണിൽ വളർത്തിയ രൂപത ഭാരവാഹികളെ ആദരിക്കുന്ന പൂർവഭാരവാഹി സമ്മേളനം കെസിവൈഎം മുൻ രൂപത പ്രസിഡന്റ് അഡ്വ.കെ.സി. ജോർജ് ഉദ്ഘാടനം ചെയ്തു.
കെസിവൈഎം പാലക്കാട് രൂപതാ പ്രസിഡന്റ് ബിബിൻ കുര്യൻ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോബിൻ മേലേമുറി മുഖ്യ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി അഡ്വ. ടീന തോമസ്, വൈസ് പ്രസിഡന്റ് അജിൻ തുളിശ്ശേരിൽ, ബിൻസി പൗലോസ്, രൂപത സെക്രട്ടറി ജിബിൻ പയസ്, റിയ മോൾ സാജൻ, മേഘ ബെന്നി, ടിജോ അറക്കൽ, ഡോമിനിക് തോമസ്എന്നിവർ പ്രസംഗിച്ചു. 1974 മുതൽ സംഘടനയെ നയിച്ച അമ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു.