യുവക്ഷേത്ര കോളജിൽ ‘ഇനീസിയോ 2024’ ഉദ്ഘാടനം
1435016
Thursday, July 11, 2024 1:01 AM IST
മുണ്ടൂർ : യുവക്ഷേത്ര കോളജിലെ യുജി വിദ്യാർഥികളുടെ പ്രവേശനോത്സവം ഇനീസി യോ 2024 ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനം തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ തീരുമാനം വളരെ ശരിയാണെന്നും വിദ്യാർഥികൾ ഓരോരുത്തരും പീനത്തെ സ്നേഹിക്കുന്നവരും പഠന സംസ്ക്കാരം സൃഷ്ടിക്കുന്നവരുമാവണമെന്നും ഇവടെ പഠിക്കുന്ന വിദ്യാർഥികളെ ഈ സ്ഥാപനം അമ്മയെപ്പോലെ സ്നേഹിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പറഞ്ഞു.
പ്രിൻസിപ്പാൾ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. ബർസാർ റവ.ഫാ. ഷാജു അങ്ങേവീട്ടിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ് വാഴയിൽ ജർമ്മനിയിൽ നിന്നും ഓണ്‍ലൈൻ വഴി ഒൗദ്യോഗിക സന്ദേശം അറിയിച്ചു.
തുടർന്ന് വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
അസി.ഡയറക്ട്ടർമാരായ റവ.ഡോ.ലിനോ ഇമ്മട്ടി, റവ.ഫാ.നിതിൻ മണിയൻ കേറിക്കളം, പിടിഎ വൈസ് പ്രസിഡന്റ് പ്രൊഫ.ഡോ.എം.എ. സുരാജ്, ബികോം സിഎ വിഭാഗം മേധാവി രജിത രാജേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.
ഡോക്ട്ടറേറ്റ് നേടിയ അധ്യാപകർക്കും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്കും മെമന്റോ നല്കി.
വൈസ് പ്രിൻസിപ്പാൾ റവ.ഡോ. ജോസഫ്ഓലിക്കൽ കൂനൽ സ്വാഗതവും സൂപ്രണ്ട് ജോസൻ പി.ജോസ് നന്ദിയും പറഞ്ഞു.