പുതുനഗരം സെന്റ് മേരീസിൽ സ്മാർട്ട് കിഡ്സ് ആരംഭിച്ചു
1431402
Tuesday, June 25, 2024 12:14 AM IST
തത്തമംഗലം: പുതുനഗരം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയ പ്ലേ സ്കൂൾ സ്മാർട്ട് കിഡ്സ് ആരംഭിച്ചു. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ബെറ്റ്സൺ തുക്കുപറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സിന്ധു, മദർ പിടിഎ പ്ലസിഡന്റ് രമ്യ, ട്രസ്റ്റി ബിജു കാര്യാട്ട്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ധന്യ എന്നിവർ പ്രസംഗിച്ചു.