മണ്ണാർക്കാട് ഫൊറോന സുവർണ ജൂബിലി ആഘോഷത്തിനു തുടക്കം
1431397
Tuesday, June 25, 2024 12:14 AM IST
മണ്ണാർക്കാട്: പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ജൂബിലി തിരി തെളിയിച്ച് തുടക്കംകുറിച്ചു.
ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ, അസിസ്റ്റന്റ് വികാരി ഫാ. മെൽജോ ചിറമേൽ എന്നിവർ സഹകാർമികരായി. കൈക്കാരൻമാരായ ജോൺ ജേക്കബ് ഇരട്ടേപറമ്പിൽ, വിൽസൺ ആലുംമൂട്ടിൽ, ജൂബിലി കമ്മിറ്റി കൺവീനർ ജോസ് വാകശ്ശേരി, ജൂബിലി കമ്മിറ്റിയംഗങ്ങൾ, ഇടവക സംഘടന പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.