വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കത്തോലിക്ക കോൺഗ്രസ്
1431038
Sunday, June 23, 2024 6:12 AM IST
കല്ലടിക്കോട്: കാടിന് ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം പെരുകിയ വന്യമൃഗങ്ങളുടെ എണ്ണം അടിയന്തരമായി നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി ആവശ്യപ്പെട്ടു.
മൂന്നേക്കറിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കത്തോലിക്ക കോൺഗ്രസ് ചുള്ളിയാങ്കുളം സെക്രട്ടറി ജോഷി മാളിയേക്കലിനെ കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, രൂപത പ്രസിഡന്റ് അഡ്വ. ബോബി പൂവത്തിങ്കൽ, തോമസ് ആന്റണി, രൂപത സെക്രട്ടറി ബെന്നി ചിറ്റേട്ട്, ഫൊറോന പ്രസിഡന്റ് ഫ്രാൻസിസ് തുടിയൻപ്ലാക്കൽ, പ്രസന്ന, യൂണിറ്റ് പ്രസിഡന്റ് സ്റ്റ്റേഞ്ച് എന്നിവർ സന്ദർശിച്ചു.
വന്യമൃഗങ്ങൾ ഇറങ്ങി ഇത്തരത്തിൽ കർഷകരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന അവസ്ഥ തുടർന്നാൽ കർഷകരെ അണിനിരത്തി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് അഡ്വ. ബോബി പൂവത്തിങ്കൽ പറഞ്ഞു. പരിക്കു പറ്റിയ ജോഷിക്ക് അടിയന്തരമായി സാമ്പത്തിക സഹായം വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.