പ​റ​മ്പി​ക്കു​ളം ജം​ഗ്ഷ​നി​ലെ ബ​ല​ക്ഷ​യ​ം സംഭവിച്ച മ​രം മു​റി​ച്ചു​നീ​ക്ക​ണം
Sunday, June 23, 2024 6:12 AM IST
മു​ത​ല​മ​ട: പ​റ​മ്പി​ക്കു​ള​ത്ത് സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന സാ​ക്ഷ​ര​താ ശി​ല്പത്തി​നു സ​മീ​പം ബ​ല​ക്ഷ​യ​മു​ണ്ടാ​യി നി​ല​ംപതി​ക്കാ​റാ​യ മ​രം മു​റി​ച്ച് മാ​റ്റണമെന്ന് ആവശ്യം. സ​ന്ദ​ർ​ശ​ക​രെ ക​യ​റ്റി വ​നം കാ​ണി​ക്കാ​ൻ പോ​വു​ന്ന സ​ർ​ക്കാ​ർ ബ​സും ഈ ​മ​ര​ത്ത​ണ​ലി​നു സമീപത്താണ് നി​ർ​ത്തി​യി​ടു​ന്ന​ത്.​ തു​ങ്ക​വാ​കമ​ര​ത്തി​ന് തീ​ർ​ത്തും ബ​ല​ക്കു​റ​വാ​ണെ​ന്ന് പ്രദേശവാ​സി​ക​ൾ പറയുന്നു.

ചെ​റി​യ കാ​റ്റി​ൽ പോ​ലും ഇ​ട​യ്ക്കി​ടെ മ​ര​ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി വീ​ഴാ​റു​മു​ണ്ട്. സം​സ്ഥാ​ന​ത്തും അ​യ​ൽ സം​സ്ഥാ​നങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​രെ​ല്ലാം ഇവിടെ എ​ത്തി​യാ​ണ് വ​ന​ഭം​ഗി കാ​ണാ​ൻ പോ​വു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വം ന​ട​ക്കു​ന്ന​തി​നു മു​ൻ​പ് അ​പ​ക​ട ഭീ​ഷ​ണ​ിയി​ലു​ള്ള മ​രം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആവ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.