കെവിവിഇസ് കല്ലടിക്കോട് യൂണിറ്റ് യോഗാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1431018
Sunday, June 23, 2024 6:12 AM IST
കല്ലടിക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
പ്രസിഡന്റ് അജോ അഗസ്റ്റിൻ, ജനറൽ സെക്രട്ടറി അഷ്റഫ് റിട്സി, ട്രഷറർ സി. ശ്രീകാന്ത, രക്ഷാധികാരി അബൂബക്കർ സിദ്ദീഖ്, സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. വിജയകുമാർ തച്ചമ്പാറ ക്ലാസിനു നേതൃത്വം നൽകി.