ഭാരംകയറ്റി വരുന്ന ലോറികൾ യാത്രികർക്കു ഭീഷണി
1429347
Saturday, June 15, 2024 12:20 AM IST
കല്ലടിക്കോട്: മലയോര മേഖലകളിൽ നിന്നും മരം കയറ്റിവരുന്ന ലോറികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി.
മഴക്കാലമായതോടെ റബർമരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റി പെരുമ്പാവൂരിലെത്തിച്ച് കച്ചവടക്കാർക്കും പ്ലൈവുഡ് കമ്പനിക്കാർക്കും വില്പന നടത്തുകയാണ്്.
മലയോര മേഖലയിലെ തോട്ടങ്ങളിൽ നിന്നും മരം മുറിച്ച് ലോറിയിൽ കയറ്റി പ്രധാന റോഡിൽ ഇറക്കി ഫുൾ ലോഡാക്കിയാണ് കൊണ്ടുപോകുന്നത്.
മഴക്കാലം തുടങ്ങിയതോടെ വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിൽ വെള്ളം കെട്ടി നിൽക്കുകയും കുഴിയാകുകയും ചെയ്യുന്നത് അപകടങ്ങൾക്കിടയാക്കുന്നു. വീതി കുറഞ്ഞ റോഡിലൂടെ മരം കയറ്റി പോകുന്ന ലോറികൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ചാലിൽ ഇറങ്ങി ചെരിയുന്നതും മറിയുന്നതും പതിവാണ്.
തടികയറ്റി വരുന്ന ലോറികൾ മൂലം കാൽനട പോലും സാധ്യമല്ലാതായിരിക്കുന്നു.
അമിത ഭാരം കയറ്റി പോകുന്ന ലോറികൾ പലപ്പോഴും എതിരെ വരുന്ന വാഹങ്ങളിൽ തട്ടുന്നതും പതിവാണ്.
രാത്രിയാണ് ഇത്തരം ലോറികൾ കൊണ്ടു പോകുന്നത്. മതിയായ ലൈറ്റുകൾ ഇല്ലാതെ പോകുന്ന ലോറികളിൽ മറ്റ് വാഹങ്ങൾ ഉരസി പോകുന്നതും നിയന്ത്രണം വിടുന്നതും പതിവാണ്.