ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചിറ്റൂർ പ്രതികരണവേദി അനുമോദിച്ചു
1425220
Monday, May 27, 2024 1:17 AM IST
ചിറ്റൂർ : എസ്എസ്എൽസി, പ്ലസ്ടു ഉൾപ്പടെ വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ചിറ്റൂർ പ്രതികരണവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കെ.ബാബു എംഎൽഎ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിദ്യാർഥികൾക്ക് മെമന്റോ വിതരണം ചെയ്തു.
എക്സൈസ് പ്രവന്റീവ് ഓഫീസർ എ. അബ്ദുൽ ബാസിത്ത് മോട്ടിവേഷൻ സെമിനാർ നയിച്ചു.
യോഗത്തിൽ ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ. ശെൽവൻ അധ്യക്ഷത വഹിച്ചു.
പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, വണ്ടിത്താവളം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി . കെ.കെ. ഷെരീഫ്, എം.മജേഷ്, സി.ഷാജി എന്നിവർ പ്രസംഗിച്ചു.