കെട്ടിടംപണി പൂർത്തിയായിട്ടും ചികിത്സ മാറ്റാത്തതിൽ പ്രതിഷേധം
Monday, May 27, 2024 1:17 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്ക് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആശുപത്രിക്കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി എ​ട്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും ഉ​ദ്ഘാ​ട​നം നീ​ളു​ന്ന​തി​ൽ പൊ​തു​ജ​ന പ്ര​തി​ഷേ​ധം ശ​ക്തം.

72 കോ​ടി​യി​ല​ധി​കം ചി​ല​വ​ഴി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണത്തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ കാ​ണി​ച്ച ശു​ഷ്കാ​ന്തി ഇ​ത് ഉ​പ​യോ​ഗ​പ്ര​ദമാ​ക്കു​ന്ന​തി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്നില്ല. വി​ദ​ഗ്ദ ഡോ​ക്ട​ർമാ​രു​ടെ ക്ഷാ​മ​വും ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് ഉ​ദ്ഘാ​ട​നം നീ​ളു​ന്ന​തി​ന് കാ​ര​ണ​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൂ​ണ്ട​ിക്കാട്ടു​ന്ന​ത്.

എ​ന്നാ​ൽ ഏ​ഴുനി​ല​കെ​ട്ടി​ടത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ന​ട​ത്തിവ​രു​ന്ന സേ​വ​ന​ങ്ങ​ൾ കാ​ല​താ​മ​സമി​ല്ലാ​തെ മാ​റ്റ​ണ​മെ​ന്ന​തും പൊ​തു​ജ​ന ആ​വ​ശ്യമാ​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾനി​ല സേ​വ​നം ഘ​ട്ടം​ഘ​ട്ട​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.


കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ ഒ​പി​യി​ൽ 1,000 മു​ത​ൽ 1,500 വ​രെ രോഗികൾഎത്താ​റു​ണ്ട്. നി​ല​വി​ൽ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ര​യും പേ​ർ​ക്ക് നി​ൽ​ക്കാ​ൻ പോ​ലും സ്ഥ​ല​സൗ​ക​ര്യം ഇ​ല്ല. കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ച സ​മ​യ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​നും വി​ദഗ്ദ ഡോ​ക്ട​ർ​മാ​രെ ക​ണ്ടെ​ത്താ​നും ശ്ര​മം ന​ട​ത്താ​തി​രു​ന്ന​താ​ണ് ഉ​ദ്ഘാ​ട​നം നീ​ളു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.