കുടുംബശ്രീ ദ്വിദിന സർഗോത്സവം
1425072
Sunday, May 26, 2024 7:37 AM IST
ഷൊർണൂർ: കുടുംബശ്രീ 26-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ ദ്വിദിന സർഗോത്സവം അരങ്ങ് 2024 സമാപിച്ചു. പട്ടാമ്പി ഗവ. കോളജിൽ നടന്ന പരിപാടികളിൽ പട്ടാമ്പി, തൃത്താല ബ്ലോക്ക് ക്ലസ്റ്റർതല മത്സരങ്ങളാണ് അരങ്ങേറിയത്.
പിന്നണി ഗായിക സർവശ്രീ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എ.ഷാബിറ, ഗീത മണികണ്ഠൻ, ഒ. ലക്ഷ്മിക്കുട്ടി, ടി. ഉണ്ണികൃഷ്ണൻ, ടി. സുഹറ, കെ. ചന്ദ്രദാസ്, പി.ഗീത, പ്രിയങ്ക പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച അരങ്ങ് 2024ൽ 36 ഇനങ്ങളിലായി ആയിരത്തിലധികം സർഗ പ്രതിഭകൾ പങ്കെടുത്തു.