കാറും ബൈക്കും കൂട്ടിയിടിച്ച് വയോധിക മരിച്ചു
1424691
Friday, May 24, 2024 11:23 PM IST
വണ്ടിത്താവളം: മൂപ്പൻകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അത്തിമണി പൊന്നൻ ഭാര്യ രുഗ്മണി (73) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 ന് വൈകുന്നേരം ആറിനാണ് അപകടം നടന്നത്. മീനാക്ഷിപുരം പോലീസ് മേൽ നടപടി സ്വീകരിച്ചു.
മക്കൾ: ശിവദാസ്, സതീഷ്, ഷിനിത. മരുമക്കൾ: ജയന്തി, മല്ലിക, ശിവദാസൻ.