നെല്ലിയാന്പതി വനമേഖലയിലെ യൂക്കാലി​പ്‌​റ്റസ് മ​ര​ങ്ങ​ള്‍ മു​റി​ച്ചുതു​ട​ങ്ങി
Sunday, April 21, 2024 6:29 AM IST
നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി വ​ന​മേ​ഖ​ല​യി​ലെ പോ​ത്തു​ണ്ടി സെ​ക്ഷ​നി​ല്‍നി​ന്ന് യൂ​ക്കാ​ലി​പ്‌​റ്റസ് മ​ര​ങ്ങ​ള്‍ മു​റി​ച്ചുമാ​റ്റി​ത്തു​ട​ങ്ങി. കൂ​ടു​ത​ല്‍ വെ​ള്ള​മൂ​റ്റു​ന്ന യൂ​ക്കാ​ലി​പ്‌​റ്റസ്, മാ​ഞ്ചി​യം, അ​ക്ക്യേ​ഷ്യ മ​ര​ങ്ങ​ള്‍ മു​റി​ച്ചുമാ​റ്റി ഫ​ല​വൃ​ക്ഷ​തൈ​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നെ​ല്ലി​യാ​മ്പ​തി വ​ന​മേ​ഖ​ല​യി​ലെ യൂ​ക്കാ​ലി​പ്‌​റ്റസ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്.

നെ​ല്ലി​യാ​മ്പ​തി വ​ന​മേ​ഖ​ല​ക്കു താ​ഴെ ത​ളി​പ്പാ​ടം ഭാ​ഗ​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ല്‍നി​ന്നാ​ണ് 10 വ​ര്‍​ഷ​ത്തി​ല​ധി​കം പ്രാ​യ​മു​ള്ള 273 മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കു​ന്ന​ത്.

വ​ന​മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​റി​ച്ചു തു​ട​ങ്ങി. 303 മ​ര​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​താ​യി വ​നം വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ലു​ള്ള​ത്.

ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി പി.​ടി. 7 ആ​ന​യെ​യും, ധോ​ണി​യെ​യും മെ​രു​ക്കു​ന്ന​തി​ന് കൂ​ടൊ​രു​ക്കു​ന്ന​തി​നാ​യി ഈ ​ഭാ​ഗ​ത്തെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു. അ​തി​നു​ശേ​ഷം ബാ​ക്കി​യാ​യ 273 മ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ മു​റി​ച്ചു മാ​റ്റു​ന്ന​ത്. മ​റ്റു വ​ന​മേ​ഖ​ല​ക​ളി​ല്‍ മു​റി​ച്ചു മാ​റ്റു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ വ​ച്ചു​പി​ടി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

എ​ന്നാ​ല്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ​മേ​ഖ​ലയി​ല്‍ ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് നെ​ല്ലി​യാ​മ്പ​തി വ​നം റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​ ഷെരീഫ് പ​റ​ഞ്ഞു.