നെല്ലിയാമ്പതി ആനമടയിൽ വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണം
1417860
Sunday, April 21, 2024 6:29 AM IST
നെല്ലിയാമ്പതി: പതിനെട്ടാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടേഴ്സ് സ്ലിപ്പിന്റെ വിതരണം നെല്ലിയാമ്പതിയിലെ ആനമട എസ്റ്റേറ്റിലെ വോട്ടർമാർക്ക് ബൂത്ത് ലെവൽ ഓഫീസറായ ജെ. ആരോഗ്യം ജോയ്സൺ ഇന്നലെ വിതരണം നടത്തി.
വോട്ടർമാർക്ക് ബുത്തും, മറ്റ് സമയം ഉൾപ്പെടെയുള്ള വിവരങ്ങളും അടങ്ങുന്നതാണ് വോട്ടേഴ്സ് സ്ലീപ്പ്, കൂടാതെ ഇത്തവണ വോട്ടർമാർക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക സ്മാർട്ട് വോട്ടർ ആകുക എന്ന കൈ പുസ്തകവും ഇപ്രാവശ്യം സ്ലിപ്പിന്റെ കൂടെ വിതരണം ചെയ്തു.
നെല്ലിയാമ്പതിയിലെ പുലയൻപാറ ജംഗ്ഷനിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് ആനമട പ്രദേശം. ഇവിടെ എത്തിച്ചേരുവാൻ ഫോർവീൽ ജീപ്പ് മാത്രമാണ് ഏക യാത്രമാർഗം. നെന്മാറ നിയമസഭാ മണ്ഡലത്തിൽ ഉള്ള 171 ബുത്തുകളിൽ രണ്ട് അക്ക വോട്ടർമാർ ഉള്ള ഏക ബൂത്താണ് ആനമട.