എലപ്പുള്ളിയിൽനിന്ന് ആദ്യമായി നിറപുത്തരിക്കായി കൃഷി ഒരുങ്ങി
1416607
Tuesday, April 16, 2024 1:36 AM IST
പാലക്കാട്: 400 ഏക്കറോളം നെൽകൃഷിയുള്ള എലപ്പുള്ളിയിൽ നിന്ന് ആദ്യമായി നിറപുത്തരിക്കായി കൃഷി ഒരുങ്ങി. കാരംകോട് പാടശേഖര സമിതിയിലെ യുവകർഷകനായ കിരണ്കുമാറിന്റെ ഒരേക്കർ പാടത്താണ് എലപ്പുള്ളി കൃഷി ഓഫീസർ ബി.എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ നടീൽ ഉത്സവം നടത്തിയത്.
എല്ലാ ഗുണ പരിശോധന മാനദണ്ഡങ്ങളും ഉറപ്പാക്കിയ ഉമ നെൽവിത്താണ് ഞാറ്റടി തയ്യാറാക്കാൻ ഉപയോഗിച്ചത്. ഓഗസ്റ്റിൽ ശബരിമല ഉൾപ്പെടെയുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളിലും എലപ്പുള്ളിയിൽ നിന്നുള്ള നിറപുത്തരി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്. ബിടെക് ബിരുദധാരിയായ കിരണ് എലപ്പുള്ളി കൃഷിഭവന്റെ പ്രോത്സാഹനത്തിൽ മുഴുവൻ സമയ കർഷകനാണ്. സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേൽ സന്ദർശനത്തിന് തെരഞ്ഞെടുത്ത കർഷകനാണ് കിരണ്. ഉത്പാദിപ്പിക്കുന്ന നെല്ലിന് വലിയ ഡിമാന്റുണ്ടെന്ന്് കൃഷി ഓഫീസർ ബി.എസ്. വിനോദ് കുമാർ പറഞ്ഞു.