പാലക്കാട്ടെ കടൽകാഴ്ചകള്‍ 21ന് സമാപിക്കും
1415892
Friday, April 12, 2024 1:30 AM IST
പാലക്കാട് : ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലെ മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം 21വരെ പ്രദർശനം തുടരും. വർണമത്സ്യങ്ങളുടെ വിസ്മയലോകവും അത്ഭുതക്കാഴ്ച്ചകളും ഒരുക്കുന്നതാണ് മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം.
കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതൽ മനുഷ്യനോളം വലുപ്പമുള്ള മത്സ്യങ്ങളുടെ അപൂർവ കാഴ്ച്ചകളാണ് ഒരുക്കിയിട്ടുള്ളത്.
10 കോടി രൂപ ചെലവിൽ മറൈൻ വേൾഡ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ അണ്ടർ വാട്ടർ ടണൽ അക്വേറിയമാണിത്.
ആംഗ്ലർ ഫിഷ് പ്രവേശനകവാടത്തിൽ സന്ദർശകരെ സ്വീകരിക്കും.ആംഗ്ലർ മീനിന്റെ വായ്ക്കകത്തുകൂടി കയറി കടലിനടിയിലൂടെ നടക്കാം.
80 കിലോ ഭാരമുള്ള ആരം, പാലുപോലെ വെളുത്ത അലിഗേറ്റർ, വലിയ പിരാനകൾ എന്നിവയെല്ലാം തലയ്ക്കുമുകളിലൂടെ ഉൗളിയിട്ടുനീങ്ങുന്നത് കാണാം.
മുതിർന്നവർക്കും കുട്ടികൾക്കുമായി ഹൈടെക് അമ്യൂസ്മെന്റ് റൈഡുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങളുടെ വന്പിച്ച വിറ്റഴിക്കൽ മേളയുമുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി ഫുഡ് കോർട്ടും സജ്ജമാക്കിയിട്ടുണ്ട്.
പ്രവേശനഫീസ് അഞ്ചു വയസ് മുതൽ 150 രൂപ. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയും മറ്റു ദിവസങ്ങളിൽ 2 മുതൽ രാത്രി 9 വരെയുമാണ് പ്രവേശനം.