സെന്റ് ജൂഡ് ഇടവക ദേവാലയത്തിൽ പ്രധാന തിരുനാൾ ആഘോഷം ഇന്ന്
1415661
Thursday, April 11, 2024 12:59 AM IST
ഓടംതോട് : സെന്റ് ജൂഡ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ആഘോഷം ഏപ്രിൽ മൂന്ന് ബുധനാഴ്ച വികാരി ഫാ. സിബിൻ കരുത്തി കൊടിയേറ്റി ആരംഭിച്ചു. തുടർന്നുള്ള നവനാൾ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫൊറോനയിലെ വിവിധ വൈദികരും ഇടവകയുടെ മുൻ വികാരിമാരും നേതൃത്വം നൽകി.
പ്രധാന തിരുനാൾ ദിവസമായ ഇന്ന് വൈകീട്ട് നാലുമണിക്ക് വിശുദ്ധ കുർബാനക്ക് ഫാ. ലീറാസ് പതിയാൻ നേതൃത്വം നൽകും. പാലക്കാട് രൂപത ഫാമിലി അപ്പോസ്തോലൈറ്റ് ഡയറക്ടർ ഫാ. അരുണ്‍ കലമറ്റത്തിൽ വചന സന്ദേശവും നൽകും.
തുടർന്ന് പ്രദക്ഷിണവും ആകാശവിസ്മയവും എല്ലാവർക്കും നേർച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ഏറ്റെടുത്തു നടത്തുന്നത് ജോർജ് ടോം കിഴക്കേ പറന്പിൽ ആണ്. നാളെ മരിച്ചു പോയവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. സിബിൻ കരുത്തി, തിരുനാൾ കണ്‍വീനർ ബൈജു എടക്കളത്തൂർ, കൈക്കാരൻമാർ നെൽസണ്‍ വെട്ടുകാട്ടിൽ, ജെൻസണ് പുളിയാനിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകുന്നു.