വേൾഡ് മലയാളി ഫെഡറേഷൻ കൗൺസിൽ ലോക ആരോഗ്യദിനാചരണം സംഘടിപ്പിച്ചു
1415660
Thursday, April 11, 2024 12:59 AM IST
കോയന്പത്തൂർ : വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിലിന്റെ നേതൃത്വത്തിൽ ലോക ആരോഗ്യദിനാഘോഷം നടത്തി. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ചെയർമാൻ ഡോ. രത്നകുമാർ വിശിഷ്ടാതിഥിയായി. കോയമ്പത്തൂർ കൗൺസിൽ പ്രസിഡന്റ് വി.രാജൻ മേനോൻ വിശിഷ്ടാതിഥിയെ പൊന്നാട അണിയിച്ചു.
ഡബ്യുഎംഎഫ് ഏഷ്യ റീജിയൻ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ്, കൗൺസിൽ രക്ഷാധികാരിയും പൊള്ളാച്ചി മലയാളി സമാജം പ്രസിഡന്റുമായ സോമൻ മാത്യു, സെക്രട്ടറി സി.സി. സണ്ണി, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ, അജിത് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ എ.കെ. ജോൺസൺ, ഷിബു എന്നിവർ സംസാരിച്ചു.