വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു
1397535
Tuesday, March 5, 2024 2:38 AM IST
മണ്ണാർക്കാട്: ഉദ്യാനം സന്ദർശിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ് വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് പയ്യനെടം അക്കിപ്പാടം അഡ്വ. രാജീവ് നടക്കാവിലിന്റെ മകൾ അനാമിക(18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കളുമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെത്തിയതായിരുന്നു അനാമിക.
ഉദ്യാനം കണ്ട ശേഷം റോഡരികിലെ ഹോട്ടലിനു മുന്നിലെത്തിയപ്പോൾ അനാമിക കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പാലാ ബ്രിലെൻ്റ് കോളേജ് വിദ്യാർത്ഥിനിയാണ്. നീറ്റിന്റെ എൻട്രൻസിന്റെ റിക്കാർഡുകൾ ശരിയാക്കാൻ കഴിഞ്ഞ 29ന് വീട്ടിലേക്ക് വന്നതാണ്. സംസ്കാരം ഇന്ന് രാവിലെ എട്ടു മണിക്ക് ഐവർമഠത്തിൽ നടക്കും.
അമ്മ: ശാലിനി. സഹോദരി: വൈക.