ആലംകടവിൽ മേൽപ്പാല നിർമാണ പ്രവൃത്തികൾക്ക് ഇന്നു മുതൽ തുടക്കം
1397502
Tuesday, March 5, 2024 1:26 AM IST
ചിറ്റൂർ: ആലാംകടവ് -നർണി മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഇന്ന് മുതൽ തുടങ്ങാൻ തീരുമാനമായി.
ഇന്നലെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ആലോചനയോഗത്തിലാണ് അന്തിമ തീരുമാനമായത്. യോഗത്തിൽ സ്വതന്ത്ര വൈദ്യുതി ഡയറക്ടർ വി.മുരുകദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിഷാ പ്രേം കുമാർ പെരുമാട്ടി, അനീഷ നല്ലേപ്പിള്ളി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ റിറോറിന്ന, അസിസ്റ്റന്റ് എൻജിനിയർ എ.അനുരാഗ് മറ്റും ജനപ്രതി നിധികളും പങ്കെടുത്തു . ഇന്നു മുതൽ നിലമ്പതിപ്പാലത്തിനു കിഴക്കുവശത്തായി ചെറുവാഹന ങ്ങൾ സഞ്ചരിക്കാൻ താൽക്കാലിക പാത നിർമിക്കും.
10ന് നിലമ്പതിപ്പാലം പൊളിച്ചു തുടങ്ങും. അന്നു മുതൽ നിലവിലുള്ള പാലം വഴിയുള്ള സഞ്ചാരം പൂർണമായും നിർത്തിവെയ്ക്കും. നിലവിൽ ഇതുവഴി സർവിസ് നടത്തുന്ന ബസുകൾ കന്നി മാറായിൽ നിന്നും നർണി വരെ എത്തി തിരിച്ചു പോകും. ഈ പ്രദേശ ങ്ങളിലെ യാത്രക്കാർക്ക് താൽക്കാലിക സൗകര്യത്തിനാണ് ബസുകൾ എത്തിക്കുന്നത്. നിർമാണത്തിനു ഒന്നര വർഷത്തെ സമയപരിധി കണക്കാക്കിയിട്ടുണ്ടെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പണി പൂർത്തിയാക്കുമെന്നും പൊതുമരാമത്തു പാലം വകുപ്പും വിഭാഗം അധികൃതർ അറിയിച്ചു.
പതിനഞ്ചു മീറ്റർ ദൈർഘ്യത്തിലുള്ള മേൽപ്പാലത്തിന് പരമാവധി നാല് മീറ്റ ഉയരവും ആറു മില്ലറുകളും നിർമിക്കുമെന്നും അധികൃതർ അറിയിച്ചു .