വ്യാജ ഒൗഷധ ഉത്പന്നങ്ങളുടെ വില്പന, വി ത്രി യൂ ട്യൂബ് ചാനൽ ഉടമ അറസ്റ്റിൽ
1397183
Sunday, March 3, 2024 8:15 AM IST
കോയമ്പത്തൂർ: മൈ വി ത്രി പരസ്യങ്ങളിലൂടെ ഔഷധ ഉത്പന്നങ്ങൾ വില്പന ചെയ്ത വിജയരാഘവൻ വ്യാജ ഡോക്ടറാണെന്ന് തെളിഞ്ഞതിനെതുടർന്ന് പോലീസ് അറസറ്റ് ചെയ്തു. കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന മൈ വി ത്രി ആഡ്സ് എന്ന കമ്പനിക്കെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിജയരാഘവൻ പ്രകൃതിചികിത്സയിൽ പിഎച്ച്ഡി നേടിയതായി വ്യാജരേഖ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.