വിരമിച്ച കെഎസ്ആർടിസി ഡ്രൈവർ ജേക്കബ് മാത്യുവിനു സ്നേഹാദരവ്
1396748
Saturday, March 2, 2024 1:50 AM IST
അഗളി: സർവീസിൽ നിന്നും വിരമിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ നടുവിലക്കര ജേക്കബ് മാത്യുവിന് നാട്ടുകാർ ജെല്ലിപ്പാറയിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
2012 ഓഗസ്റ്റ് 30ന് എൻ. ഷംസുദ്ദീൻ എംഎൽഎ അനുവദിച്ച മണ്ണാർക്കാട് ജെല്ലിപ്പാറ വഴി സ്വർണഗദ്ദ യിലേക്ക് സർവീസ് നടത്തുന്ന ബസിലെ സ്ഥിരം സാരഥി ആയിരുന്നു നാട്ടുകാർക്ക് പ്രിയങ്കരനായ ജേക്കബ് മാത്യു.
ജെല്ലിപ്പാറ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കൽ പൊന്നാട അണിയിച്ചു. മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സുധ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രീമ, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൂസൻ എന്നിവരും, സ്ഥിര യാത്രക്കാരായ അധ്യാപകർക്കു വേണ്ടി സുധാകണ്ണൻ, വിദ്യാർഥികൾക്കു വേണ്ടി നിയാ മോൾ റോയ്, വ്യാപാരികൾക്കു വേണ്ടി തങ്കച്ചൻ പുത്തൻവീട്ടിൽ എന്നിവരും ഉപഹാരം നൽകി ആശംസകൾ നേർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ജനങ്ങളും വിദ്യാർഥികളും ഓട്ടോ ടാക്സി ജീവനക്കാരും വ്യാപാരികളും പങ്കെടുത്ത് നന്ദി അറിയിച്ചു. ഉപഹാരങ്ങൾ ഏറ്റുവാങ്ങി ജേക്കബ് മാത്യു മറുപടി പ്രസംഗം നടത്തി.