തെരഞ്ഞെടുപ്പു പ്രചാരണം നേരത്തെയാക്കി കണക്കൻതുരുത്തിയിലെ യുഡിഎഫ്
1396746
Saturday, March 2, 2024 1:50 AM IST
വടക്കഞ്ചേരി: തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളെല്ലാം നേരത്തെയാക്കി കണക്കൻതുരുത്തിയിലെ യുഡിഎഫ് പ്രവർത്തകർ.
തെരഞ്ഞെടുപ്പു തന്ത്രങ്ങളും കുതന്ത്രങ്ങളും എങ്ങനെയൊക്കെയാകണമെന്നു പാർട്ടി നേതൃത്വങ്ങൾ ആലോചിക്കുമ്പോൾ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തന്നെ തുറന്നാണ് കണക്കൻതുരുത്തിയിൽ പ്രചാരണം ചൂടാക്കുന്നത്.
ജില്ലയിലെ തന്നെ ആദ്യത്തെ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നത് ഇവിടെയാണെന്നാണ് പ്രവർത്തകർ അവകാശപ്പെടുന്നത്.
മലയോരങ്ങളിൽ യുഡിഎഫ് സ്ഥാനാർഥിയായി രമ്യ ഹരിദാസിന്റെ ബോർഡുകളും നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.