ലഹരിവസ്തുക്കളുമായി രണ്ട് മണ്ണാർക്കാട്ടുകാർ പിടിയിൽ
Friday, March 1, 2024 1:57 AM IST
പാ​ല​ക്കാ​ട്: ഇ​ന്നോ​വ കാ​റി​ല്‍ ല​ഹ​രി വ​സ്തു ക​ട​ത്തു​ന്ന​തി​നി​ടെ മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. മ​ണ്ണാ​ര്‍​ക്കാ​ട് പ​ള്ളി​ക്കു​ന്ന് ച​ങ്ങ​ര​ത്ത് വീ​ട്ടി​ല്‍ ഹം​സ​യു​ടെ മ​ക​ന്‍ സെ​യ്ത​ല​വി (32), പ​ള്ളി​ക്കു​ന്ന് കോ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ബ​ഷീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഹ​ക്കീം (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൂ​ട്ടു​പാ​ത​യി​ല്‍ വ​ച്ചാ​ണ് 23 ചാ​ക്ക് ഹാ​ന്‍​സ്, കൂ​ള്‍ ലി​പ് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ക​സ​ബ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​വി​ജ​യ​രാ​ജ​ന്‍, എ​സ്ഐ മാ​രാ​യ എ​ച്ച്. ഹ​ര്‍​ഷാ​ദ്, ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വി​ല്‍​പ്പ​ന​ക്കാ​യി എ​ത്തി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് ക​സ​ബ പോ​ലീ​സ് വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.