കെഎസ്ആർടിസി ഡ്രൈവർ സുമേഷിന് കരാട്ടെയിൽ ഡോക്ടറേറ്റ്
1396396
Thursday, February 29, 2024 6:48 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി സ്വദേശിയായ ഷിഹാൻ സുമേഷിന് കരാട്ടെയിൽ ഡോക്ടറേറ്റ്.
ഇന്ത്യാ ഗവൺമെന്റിന്റെയും ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗ്ലോബൽ ഹ്യൂമൺ റൈറ്റ്സ് ട്രസ്റ്റാണ് സുമേഷിന് ഈ അംഗീകാരം നൽകിയത്.
ജപ്പാനിൽ പരിശീലനം നടത്തിയിട്ടുള്ള സുമേഷ് കരാട്ടെയിൽ മാസ്റ്റർ ഓഫ് മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. കരാട്ടെയുടെ പരമോന്നത സംഘടനയായ വേൾഡ് കരാട്ടെ ഫെഡറേഷൻന്റെ ആറാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. കരാട്ടെ അസോസിയേഷൻ ഓഫ് പാലക്കാട് ജില്ലാ പ്രസിഡന്റായ സുമേഷ് കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവറാണ്.