കുടിയേറ്റ പട്ടയത്തിനു അപേക്ഷ ക്ഷണിക്കല്‍; യോഗം ഇന്ന്
1396395
Thursday, February 29, 2024 6:48 AM IST
പാലക്കാട്: മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ 11.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുമായി ഓൺലൈൻ യോഗം ചേരും.
മണ്ണാര്‍ക്കാട് താലൂക്കിലെ കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, കാരാകുറുശ്ശി, അട്ടപ്പാടി താലൂക്കിലെ ഷോളയൂര്‍, പുതൂര്‍, അഗളി, ആലത്തൂര്‍ താലൂക്കിലെ എരിമയൂര്‍, ആലത്തൂര്‍, വണ്ടാഴി, വടക്കഞ്ചേരി, കണ്ണമ്പ്ര, കാവശ്ശേരി, കുഴല്‍മന്ദം, പെരിങ്ങോട്ടുകുറിശ്ശി, കുത്തന്നൂര്‍, തേങ്കുറിശ്ശി, തരൂര്‍, മേലാര്‍കോട്, കിഴക്കഞ്ചേരി, പാലക്കാട് താലൂക്കിലെ അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പിരായിരി, പറളി, മങ്കര, മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട്, മുണ്ടൂര്‍, പുതുപ്പരിയാരം, എലപ്പുള്ളി, പുതുശ്ശേരി, ചിറ്റൂര്‍ താലൂക്കിലെ നെന്മാറ, അയിലൂര്‍, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, കൊടുവായൂര്‍, പല്ലശ്ശന എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുക്കും.
ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍), എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍, തൃത്താല നിയോജകമണ്ഡലം പട്ടയം നോഡല്‍ ഓഫീസര്‍, ചിറ്റൂര്‍ നിയോജകമണ്ഡലം പട്ടയം നോഡല്‍ ഓഫീസര്‍, പാലക്കാട്, അട്ടപ്പാടി, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍മാര്‍, ഭൂരേഖ തഹസില്‍ദാര്‍മാര്‍ പങ്കെടുക്കും.