ഉമ്മൻചാണ്ടി സ്മൃതി ചികിത്സാ ധനസഹായ വിതരണം നടത്തി
1396386
Thursday, February 29, 2024 6:48 AM IST
വടക്കഞ്ചേരി: ഉമ്മൻചാണ്ടി സ്മൃതി ചികിത്സാ ധനസഹായം വിതരണം ചെയ്തു. ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായ വി.സി. കബീർ മാസ്റ്ററുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.
രക്ഷാധികാരി കെ. ഉദയകുമാർ മാസ്റ്റർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ.അർസലൻ നിസാം, പി.കെ. നന്ദകുമാർ, ജിജോ ഉമ്മാനുവൽ, ജിജി ഫിലിപ്പ്, പി.കെ. ജയകുമാർ, സുനിൽ ചുവട്ടുപാടം, നാരായണൻകുട്ടി ,നിമോൻ, നിമോദ്, അഭിലാഷ്, മോഹിത് , നിഖിൽ, അനീഷ് എന്നിവർ പങ്കെടുത്തു.