വീൽചെയർ വിതരണവും സമ്മാനദാനവും
1396383
Thursday, February 29, 2024 6:47 AM IST
ഷൊർണൂർ: പട്ടാമ്പി ഗവ സംസ്കൃത കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീൽചെയർ വിതരണവും സമ്മാനദാനവും നടത്തി. സമൂഹത്തിൽ പരിഗണന അർഹിക്കുന്നവരെ ചേർത്തു നിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പട്ടാമ്പി നഗരസഭാ പരിധിയിലുള്ളവർക്ക് വീൽചെയർ വിതരണം ചെയ്തത്.
എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിൽ മികച്ച രീതിയിൽ പ്രവർത്തിച്ച ദേവിചന്ദ്ര, അഫീഫ ജാസ്മിൻ, ആദിത്യൻ, സത്യനാരായണൻ, ബദരിയ തസ്നിം എന്നിവരാണ് സമ്മാനിതരായത്. കോളജ് പ്രിൻസിപ്പൽ ഇൻചാർജ് സി.ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. കാലിക്കട്ട് സർവകലാശാല എൻഎസ്എസ് സെൽ കോ- ഓഡിനേറ്റർ ഡോ.എൻ.എ. ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു.
പ്രോഗ്രാം ഓഫീസർമാരായ ഡോ.പി. അരുൺമോഹൻ, കെ.കെ. നിഷ സാമൂഹിക പ്രവർത്തകരായ കെ.അക്ബർ, സി.പി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.