10.761 കോ​ടിയു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​റ​ക്ക​ല്ലി​ട്ടു
Tuesday, February 27, 2024 6:10 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം റെ​യി​ൽ സ്റ്റേ​ഷ​നി​ൽ 10.761 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ലെ ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നാ​യ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു 15.4292 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​തു​വ​രെ 4.0768 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി.

5486 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വ​ലി​യ പാ​ർ​ക്കിം​ഗ് ഏ​രി​യ​യും നി​ർ​മി​ക്കു​ന്നു​ണ്ട്.
ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ടം ന​വീ​ക​ര​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രേ​സ​മ​യം 30 കാ​റു​ക​ളും ഇ​രു​നൂ​റോ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള 253 ച​തു​ര​ശ്ര മീ​റ്റ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ ഇ​വി​ടെ ഒ​രു​ക്കു​ന്നു​ണ്ട്.

പു​തി​യ എ​സി, നോ​ൺ എ​സി വി​ശ്ര​മ​മു​റി​ക​ളും ഉ​ണ്ടാ​കും. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു റെ​യി‍​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡി​വി​ഷ​നി​ൽ മെ‍ാ​ത്തം 238.85 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ​മാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​നു റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച 62.70 കോ​ടി രൂ​പ​യി​ൽ 52 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.