ദളിത് പൗരാവകാശ കൂട്ടായ്മയുടെ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
1395620
Monday, February 26, 2024 1:20 AM IST
പാലക്കാട്: ആദിവാസിഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയകൾക്ക് സംരക്ഷണം നൽകുന്ന പോലീസ് നയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്് ദളിത്, ആദിവാസി, സ്ത്രീ പൗരാവകാശ കൂട്ടായ്മ ഇന്നുരാവിലെ 11 ന് ഷോളയൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു രാവിലെ പത്തിന് മൂലഗംഗയിൽനിന്ന് ആരംഭിക്കുന്ന പ്രചാരണജാഥ 10.30ന് വരംഗംപടിയിലെത്തും.
അട്ടപ്പാടിയിലെ ആദിവാസിഭൂമി അന്യാധീനപ്പെട്ട കേസുകളിൽ പോലീസ് കേസെടുക്കാത്ത സ്ാഹചര്യത്തിലാണ് പ്രതിഷേധസമരത്തിനു തുടക്കം കുറിക്കുന്നത്.
എസി, എസ്ടി കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. മായാണ്ടി, ദളിത് ആദിവാസി, സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദൻ, വി. ഭാഗ്യരാജ് പങ്കെടുത്തു.