ഇനിയില്ല ! വിവിഎം സ്റ്റോഴ്സിലെ അച്ഛനും മകളും
1395384
Sunday, February 25, 2024 6:29 AM IST
കല്ലടിക്കോട്: വർഷങ്ങളായി ഇടക്കുർശി ശിരുവാണി കവലയിൽ അച്ഛന്റെയും മക്കളുടേയും പേരിൽ തുടങ്ങിയ വിവിഎം സ്റ്റോഴ്സിൽ ഇനി മോഹനനും വർഷയും ഇനിയുണ്ടാവില്ല. കടയിൽ ചെല്ലുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത വിധത്തിലുള്ള ഹൃദ്യമായ പെരുമാറ്റമായിരുന്നു ഇവരുടേത്. ഇന്നലെ രാവിലെ കടതുറക്കാനായി വീട്ടിൽ നിന്നും ഇരുവരും സ്ക്കൂട്ടറിൽ കടയിലേക്ക് വരുമ്പോഴാണ് എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.
കടയുടെ 500 മീറ്റർ അകലെ നടന്ന അപകടം അറിഞ്ഞ ഉടനെ നാട്ടുകാരും വ്യാപാരികളും ഓടിയെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും കടയിൽ അച്ഛനെ സഹായിക്കാനായി വർഷ വീട്ടിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.
മോഹനൻ ആസ്പതിയിലേക്കുള്ള വഴിയിലും മകൾ വർഷ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൈകുന്നേരവും മരിക്കുകയായിരുന്നു. അമ്മ ബീന, വർഷയുടെ സഹോദരി വന്ദന, ഭർത്താവ് ആനന്ദ്.