മോട്ടോർ വാഹനവകുപ്പ് യാത്രക്കാർക്കു കുടിവെള്ളവിതരണം നടത്തി
1394510
Wednesday, February 21, 2024 5:46 AM IST
പാലക്കാട് : സംസ്ഥാനത്ത് പകൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ റോഡുകളിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്കും കുടിവെള്ളം വിതരണം നടത്തി.
എൻഫോഴ്സ്മെന്റ് ആർടിഒ സി.എസ്. സന്തോഷ് കുമാറിന്റെ നിർദേശ പ്രകാരം എംവിഐ എ.കെ. ബാബു, എഎംവിഐമാരായ എ.അനിൽകുമാർ, കെ.ദേവീദാസൻ, എം.പി. ദീപക് എന്നിവരുടെ നേതൃത്വത്തിൽ ആണ് കുടിവെള്ള വിതരണം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിലും കുടിവെള്ളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്നതാണ്. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് വിതരണം നടത്തുന്നത്. ചൂടു കൂടിയ പകൽ സമയങ്ങളിൽ പരമാവധി ഇരുചക്ര വാഹന യാത്രകൾ കുറയ്ക്കണമെന്നും വാഹനങ്ങളിൽ തീപിടിത്ത സാധ്യതകൾ കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ ആൾട്ടറേഷൻ തുടങ്ങിയ നടത്തുന്നത് ഒഴിവാക്കുക, അനധികൃതമായി നടത്തുന്ന വയറിംഗ് ഇവ ഒഴിവാക്കുക, വയ്ക്കോൽ കയറ്റി പോകുന്ന വാഹനങ്ങളിൽ വളരെ ശ്രദ്ധയോടും അലക്ഷ്യമായി വയ്ക്കോൽ കയറ്റുന്നത് ഒഴിവാക്കണമെന്നും ആർടിഒ അറിയിച്ചു.