വിലവർധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ അടുപ്പുകൂട്ടി സമരം
1394208
Tuesday, February 20, 2024 6:56 AM IST
പാലക്കാട്: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ്കൂട്ടി സമരം സംഘടിപ്പിച്ചു. സബ്സിഡി വെട്ടിക്കുറക്കുകയും, അവശ്യ സാധനങ്ങളുടെ വിലകയറ്റത്തിലും പ്രതിഷേധിച്ച് ത്രിവേണി സ്റ്റോറിനു മുന്പില് കലത്തില്‍ അരിക്കു പകരം മണ്ണിട്ട് വേവിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഷെഫീക്ക് അത്തിക്കോട്, സി. വിഷ്ണു, വിനോദ് ചെറാട്, ജിതേഷ് നാരായണന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പി.ടി. അജ്മല്‍, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂര്, രതീഷ് പുതുശേരി, റിനാസ് തരൂര്‍, മനു പല്ലാവൂര്‍, എൻ. ശ്രീകുമാർ, അജാസ് കുഴല്‍മന്ദം, എം.പ്രശോഭ്, ഗിരീഷ് ഗുപ്ത, സ്മിജ രാജന്, ആർ. സോണിയ, സുവര്‍ണ, മായദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.