ചിലങ്ക കെട്ടി കൗമാര മാമാങ്കം
1376667
Friday, December 8, 2023 1:35 AM IST
പാലക്കാട് ഉപജില്ലയും ആലത്തൂർ ഗുരുകുലവും മുന്നേറ്റം തുടരുന്നു
പാലക്കാട്: റവന്യൂ ജില്ലാ കലോത്സവം മൂന്നാംദിനം പിന്നിട്ടതോടെ 567 പോയിന്റ് നേടി പാലക്കാട് ഉപജില്ല മുന്നേറ്റം തുടരുന്നു.
548 പോയിന്റ് നേടി ഒറ്റപ്പാലം രണ്ടാംസ്ഥാനവും 519 പോയിന്റ് നേടി ആലത്തൂർ, മണ്ണാർക്കാട് ഉപജില്ലകൾ മൂന്നാംസ്ഥാനത്തും തുടരുന്നു.
തൃത്താല-514, പട്ടാമ്പി- 498, ചെര്‍പ്പുളശേരി- 482, കൊല്ലങ്കോട്- 473, ചിറ്റൂര്‍- 451, ഷൊര്‍ണൂര്‍-434, പറളി- 431, കുഴല്‍മന്ദം- 312 ഉപജില്ലകളാണ് തൊട്ടുപിന്നിൽ.
സ്കൂൾതലത്തിൽ 240 പോയിന്റ് നേടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഏറെ മുന്നിലാണ്.
151 പോയിന്റ് നേടി പാലക്കാട് ചന്ദ്രനഗർ ഭാരത്്മാതാ സ്കൂൾ രണ്ടാം സ്ഥാനത്തും 146 പോയിന്റോടെ ജിവിജിഎച്ച്എസ്എസ് ചിറ്റൂർ മൂന്നാം സ്ഥാനത്തുമുണ്ട്.
തൊട്ടുപിറകെ 131 പോയിന്റ് നേടി പാലക്കാട് ഭാരത്്മാത മൂന്നാംസ്ഥാനത്തും തുടരുന്നു. സ്കൂൾ തലത്തിൽ കൂടുതൽ പോയിന്റുമായി ഇത്തവണയും ഒന്നാം സ്ഥാനത്ത് എത്താമെന്ന പ്രതീക്ഷയിലാണ് ആലത്തൂർ.
ഇന്നലെ ഭരതനാട്യം, കുച്ചിപ്പുടി, നാടകം, ദഫ് മുട്ട്, അറബനമുട്ട്, അറബി നാടകം, അറബി പദ്യം ചൊല്ലൽ, ലളിതഗാനം, കഥകളി സംഗീതം, ചവിട്ട്നാടകം, മലയാള പ്രസംഗം, കാവ്യകേളി, അക്ഷര ശ്ലോകം, വാദ്യോപകരണ മത്സരങ്ങൾ എന്നിവയാണ് ഇന്നലെ അരങ്ങേറിയത്.
നൃത്തം, നാടക മത്സരങ്ങൾ കാണാൻ ആസ്വാദകർ കൂടുതൽ പേരെത്തിയപ്പോൾ അക്ഷര ശ്ലോകം, കഥകളി സംഗീതം എന്നി വേദികൾ അവതരണത്തിൽ മികവ് പുലർത്തിയെങ്കിലും കാണികൾ ഏറെ കുറവായിരുന്നു.
ഇന്ന് സംഘനൃത്തം, മോഹിനിയാട്ടം, നാടകം, ബാൻഡ്മേളം ഉൾപ്പെടെയുള്ള മത്സരങ്ങളാണ് പ്രധാനമായുള്ളത്. ഇവ അവസാനിക്കുന്നതോടെ കീരിടത്തിൽ ആര് മുത്തമിടുമെന്ന് അറിയാം.