നെഹമിയ മിഷൻ സെന്റർ നിത്യാരാധന ചാപ്പലിന്റെ വെഞ്ചരിപ്പ് നിർവഹിച്ചു
1376661
Friday, December 8, 2023 1:35 AM IST
മലമ്പുഴ: പരിശുദ്ധാത്മാവു വഴി ദൈവം തരുന്ന ദാനങ്ങളും അനുഗ്രഹങ്ങളും സമൂഹത്തിന്റേയും സഭയുടേയും വളർച്ചക്കു വേണ്ടിയാണെന്നും സഭയോടൊത്തുചേർന്നു നിന്നുകൊണ്ട് ദൈവാനുഗ്രഹം വാങ്ങണമെന്നും ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
മലമ്പുഴ നെഹമിയ മിഷന്റെ നിത്യാരാധന ചാപ്പലിന്റെ വെഞ്ചരിപ്പുകർമം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്.
രാവിലെ നടന്ന ദിവ്യബലിയിൽ ഒലവക്കോട് ഫൊറോന വികാരി ഫാ. ജോസ് അങ്ങേവീട്ടിൽ മുഖ്യ കാർമികനായി. ധോണി മരിയൻ റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. റെനി പുല്ലുകാലായിൽ, ഫാ. സേവ്യർ വളയത്തിൽ എന്നിവർ സഹകാർമ്മികരായി. വചന ശുശ്രൂഷയും നടന്നു.
നെഹമിയ മിഷൻ ഡയറക്ടർ ഫാ. ഡൊമിനിക് ഐപ്പൻപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. സ്നേഹവിരുന്നും നടന്നു.