അട്ടപ്പാടിയിൽ ക്ഷീരകർഷകസംഗമവും സെമിനാറും
1376396
Thursday, December 7, 2023 1:21 AM IST
അഗളി: ക്ഷീര വികസന വകുപ്പിന്റെയും അട്ടപ്പാടി ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ അട്ടപ്പാടി ഷോളയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്ഷീരകർഷകസംഗമവും സെമിനാറും സംഘടിപ്പിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എംഎൽഎ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂർത്തി കർഷകരെ ആദരിച്ചു. കാളിയമ്മ മുരുകൻ,രാധ, ലതാകുമാരി പി ആൻഡ് ഐ അട്ടപ്പാടി യൂണിറ്റ് ഹെഡ് നാരായണൻകുട്ടി, ക്ഷീരസംഘം പ്രസിഡന്റുമാരായ ഡി.രവി മനോജ്, യേശുദാസ്, സജീവൻ, തങ്കവേൽ, നോബിൾ മുണ്ടൻപാറ,സംഘം സെക്രട്ടറി ടിസി ചാക്കോ തുടങ്ങിയവർ പങ്കെടുത്ത പ്രസംഗിച്ചു.
ഷോളയൂർ ക്ഷീരസംഘം പ്രസിഡന്റും മിൽമ അട്ടപ്പാടി മേഖല ഭരണസമിതി അംഗവുമായ എസ്.സനോജ് സ്വാഗതവും അട്ടപ്പാടി ക്ഷീരവികസന ഓഫീസർ കെ.ആർ. അഭിജിനന്ദിയും പറഞ്ഞു. തുടർന്ന് ക്ഷീര കർഷകസംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദർശനവും ഡയറി ക്വിസും ക്ഷീര വികസന സെമിനാറും നടത്തി.